കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്

0
13

കുവൈത്ത് സിറ്റി: വിസ കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ ആലോചിക്കുകയാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അന്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. വിസ പുതുക്കാനാവാതെ സിവില്‍ ഐഡി കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്ക് ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന നിയമമാണ് ഇതിന് ആധാരം ആവുക. 60 വയസ്സ് കഴിഞ്ഞ പ്രവാസികളിൽ വിസ പുതുക്കാനാവാത്തവർക്ക് താത്ക്കാലികമായി മൂന്നുമാസത്തെ വിസ നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ വിസയുള്ളവരുടെ കാര്യത്തില്‍ ഇതേ നിലപാട് തന്നെയാണോ ബാങ്കുകള്‍ കൈക്കൊള്ളുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, താത്ക്കാലിക വിസയിലുള്ളവര്‍ക്ക് കുവൈറ്റ് ഐഡി ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.