ഇന്തോനേഷ്യയിൽ വൻ ഭൂചലനം; പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്റർ ചുറ്റളവിൽ സുനാമി മുന്നറിയിപ്പ്

0
26

ഇന്തോനേഷ്യയിൽ കിഴക്കൻ പ്രവിശ്യയിൽ വൻ ഭൂചലനം. ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ മൗമെറിനു വടക്ക് 91 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. രാവിലെ 11:20 ന് ഫ്‌ലോറസ് കടലിൽ 76 കിലോമീറ്റർ (47 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി