പ്രവാസികളുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ട സർക്കുലർ മാൻപവർ അതോറിറ്റി പുതുക്കി

0
25

കുവൈത്ത് സിറ്റി: പ്രവാസികളുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ട സർക്കുലർ മാൻപവർ അതോറിറ്റി പുതുക്കി , 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന തീരുമാനം റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്. പ്രവാസി തൊഴിലാളികളുടെ ശമ്പളം വർഷത്തിൽ 50 ദിനാറിൽ കൂടുതൽ
വർധിപ്പിക്കരുതെന്നാണ് സർക്കുലറിൽ പറഞ്ഞിരുന്നത്. സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുകയും എല്ലാത്തരം വിവേചനങ്ങളെയും എതിർക്കുന്നതാണ് കുവൈത്ത് ഭരണഘടന എന്നിരിക്കെ ഈ സർക്കുലർ കുവൈത്ത് ഭരണഘടനയുടെ ലംഘനമാണ്. എന്നാൽ പാമിൻ്റെ തീരുമാനം തൊഴിലാളികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കുന്നതും തുല്യ അവസരങ്ങൾ എന്ന തത്വം നിരാകരിക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് രാജ്യത്തെ വിദേശ തൊഴിലാളികളുടെ വാർഷിക ശമ്പളം 50 ദിനാറിൽ കൂടുതലായി വർധിപ്പിക്കുന്നത് തടയാനുള്ള മാൻപവർ അതോറിറ്റി സർക്കുലർ പുതുക്കാൻ തീരുമാനിക്കുകയായിരുന്നു.