കോവിഡ്‌ മുന്നണി പോരാളികൾക്കുള്ള പാരിതോഷികം രണ്ടാഴ്ചയ്ക്കകം നൽകിത്തുടങ്ങും

0
21

കുവൈത്ത് സിറ്റി : കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള പാരിതോഷികം രണ്ടാഴ്ചയ്ക്കകം നൽകിത്തുടങ്ങും.
ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക പ്രവർത്തകർ മുതലായവർക്കാണ് സർക്കാർ പാരിതോഷികം നൽകുന്നത്. തുക നേരിട്ട് അക്കൗണ്ടുകളിലാണ് നൽകുക. 175 മില്ല്യൺ ദിനാർ ആണു ഇതിനായി ധന മന്ത്രാലയം അനുവദിച്ചിരിക്കുന്നത്‌. മലയാളികൾ അടക്കം ആരോഗ്യ മന്ത്രാലയത്തിലെ ആയിരക്കണക്കിനു ജീവനക്കാർക്കാണ് ഇതിൻറെ ഗുണം ലഭിക്കുക. രണ്ടാഴ്ച മുതൽ ഒരു മാസം വരെയുള്ള കാലയളവിൽ ഇത്‌ പൂർത്തിയാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും പരാതി ലഭിച്ചാൽ ഇവ പരിശോധിക്കുന്നതിനു പ്രത്യേക അഡ് ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.