കുവൈത്ത് സിറ്റി: വിസ കച്ചവടക്കാർക്കും അനധികൃത തൊഴിലാളികൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് കുവൈറ്റിൽ പുതിയ സംവിധാനം. അത്യാധുനിക സംവിധാനത്തിലൂടെ ഫയലുകൾ പരിശോധിക്കുകയും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുമെന്നും മാൻപവർ അതോറിറ്റി അധികൃതർ വ്യക്തമാക്കിയതായി പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു.
റെസിഡൻസി നിയമലംഘകരെയും
സ്പോൺസർഷിപ്പിൽ ഇല്ലാത്ത തൊഴിലാളികളെയും നിയമിച്ചാൽ ഈ സംവിധാനത്തിലൂടെ കണ്ടെത്താനാകും. നിയമലംഘനം തെളിഞ്ഞാൽ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും
ഉടമക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
Home Middle East Kuwait വിസ കച്ചവടക്കാർക്കും അനധികൃത തൊഴിലാളികൾക്കും എതിരെ കർശന നടപടികളുമായി കുവൈത്ത്