മലബാര്‍ സമരപോരാളികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

0
33

ഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് മലബാര്‍ സമരപോരാളികളായ ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരടക്കം 387 പേരുകള്‍ ഒഴിവാക്കാനുള്ള തീരുമാനം മാറ്റി കേന്ദ്രസര്‍ക്കാര്‍. മലബാര്‍ സമരപോരാളികളുടെ പേര് നീക്കം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിച്ചു.

ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്നാണ് മലബാര്‍ സമരപോരാളികളുടെ പേര് ഒഴിവാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ മലബാര്‍ സ്വാതന്ത്ര്യ സമരപോരാളികളെ നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകുന്ന എന്ത് പുതിയ തെളിവുകളാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടത് എന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ ചോദിച്ചു. ഇതിന് മറുപടിയായാണ് മന്ത്രി സഭയെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല എന്ന് പറഞ്ഞത്.

1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ മലബാര്‍ സമര സേനാനികളുടെ പേര് നീക്കം ചെയ്യണമെന്നായിരുന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടെ ശുപാര്‍ശ.