ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല

0
31

കുവൈത്ത് സിറ്റി: ബൂസ്റ്റർ
ഡോസ് വാക്സിനെടുക്കാത്തവർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് പൂർത്തിയാക്കി ഒമ്പത് മാസം പിന്നിട്ടവർക്കാണ് ഇത് ബാധകമാവുക. 2022 ജനുവരി രണ്ടുമുതൽ ഇത് പ്രാബല്യത്തിൽ വരും. ലേ രാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗത്തിൽ പുതിയ തീരുമാനം കൈകൊണ്ടത്. ആദ്യ ഡോസ് ഫൈസർ, ഓക്സ്ഫോഡ്, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഏത് സ്വീകരിച്ചാലും മൂന്നാം ഡോസ് ഫൈസർ ബയോൺടെക് ആണ് നൽകുന്നത്. മിശ്രിഫ് വാക്സിനേഷൻ സെൻററിൽ അപ്പോയന്റ്മെന്റ് എടുക്കാതെ എത്തിയാലും ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണത്തിനായി ആരോഗ്യമന്ത്രാലയം ഫീൽഡ് വാക്സിനേഷൻ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.