കുവൈത്ത് സിറ്റി: കുവൈത്തിൽ കടുത്ത ശൈത്യം അനുഭവപ്പെട്ടു തുടങ്ങി. അന്തരീക്ഷ താപനില കാര്യമായ രീതിയിൽ കുറയുന്നതിനൊടൊപ്പം തണുപ്പുള്ള വടക്ക് പടിഞ്ഞാറന്‍ കാറ്റും വീശുന്നുണ്ട്. ഡിസംബർ 6 ന് ആരംഭിച്ച ശീതകാലം ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. ഇടയ്ക്ക് മഴ പെയ്യുകയും ചെയ്യും.