കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധന

0
18

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്നതായും അതീവ ജാഗ്രത പുലർത്തുന്നതിന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായും, കഴിഞ്ഞ ദിവസം 178 പേർക്ക് വൈറസ് ബാധ കണ്ടെത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു മരണം രേഖപ്പെടുത്തിയിരുന്നു .