ഇന്ന് മുതൽ കുവൈത്ത്‌ ജാബിർ ബ്രിഡ്ജിൽ മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ കൂടാതെ ബൂസ്റ്റർ ഡോസ്‌ ലഭിക്കും

കുവൈത്ത്‌ സിറ്റി : തിങ്കളാഴ്ച മുതൽ കുവൈത്ത്‌ ജാബിർ ബ്രിഡ്ജിൽ മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ കൂടാതെ ബൂസ്റ്റർ ഡോസ്‌ നൽകുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. ആദ്യ രണ്ട് ഡോസ് ലഭിച്ച് 6 മാസം പിന്നിട്ട എല്ലാവർക്കും ബൂസ്റ്റർ ഡോസ്‌ നൽകുന്നതായിരിക്കും.ശനിയാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണു ഇതിനായി സമയം നിശ്ചയിച്ചിരിക്കുന്നത്‌.രാജ്യത്ത്‌ 15 കേന്ദ്രങ്ങളിൽ കൂടി ബൂസ്റ്റർ ഡോസ്‌ നൽകുന്നതിനുള്ള സൗകര്യം ഒരുക്കും. ഇതോടെ ബൂസ്റ്റർ ഡോസ്‌ വിതരണ കേന്ദ്രങ്ങളുടെ എണ്ണം 51 ആകും.വിദേശത്ത്‌ നിന്നും എത്തുന്നതും ക്വാറന്റൈൻ അനുഷ്ടിക്കേണ്ടവരുമായ യാത്രക്കാരുടെ ഇമ്മ്യൂൺ ആപ്പിൽ സ്റ്റാറ്റസ്‌ വയലറ്റ്‌ നിറം ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.