കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ലോകത്താകമാനമുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും വൈറസിനെ നേരിടാനുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയാണെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ ചെയര്‍മാനും സർക്കാർ വക്താവുമായ താരിഖ് അല്‍ മെസ്‌റെം പറഞ്ഞു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ബയാന്‍ കൊട്ടാരത്തില്‍ നടന്ന കൊവിഡ് വിരുദ്ധ മന്ത്രിതല സമിതി യോഗത്തിന് ശേഷം കെയുഎന്‍എയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലായ്‌പ്പോഴും ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു
Home Middle East Kuwait ഒമിക്രോണിനെ നേരിടാനുള്ള എല്ലാ നടപടിക്രമങ്ങളും പാലിക്കുന്നതായി താരിഖ് അല്‍ മെസ്‌റെം