കുവൈത്ത് സിറ്റി : ബുധൻ പുലർച്ചെ മുതൽ കുവൈത്തിൽ ഇടി മിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.വ്യാഴാഴ്ച വൈകുന്നേരത്തോടെ മഴ ശക്താമാവും. അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ആലിപ്പഴം പൊഴിയാൻ സാധ്യതയുള്ളതായും ഖരാവി പറഞ്ഞു.ഈ ദിവസങ്ങളിൽ അന്തരീക്ഷ താപനില പരമാവധി 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, ഏറ്റവും കുറഞ്ഞ താപനില 6 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഇതിനുശേഷം ക്രമേണെ മഴ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.