മുസ്ലീം മത വിശ്വാസികൾ അല്ലാത്ത ദമ്പതികൾക്ക് യുഎഇ ആദ്യ സിവിൽ വിവാഹ ലൈസൻസ് നൽകി

0
27

മുസ്ലിം മത വിശ്വാസികൾ അല്ലാത്ത ദമ്പതികൾക്ക് യുഎഇ ആദ്യ സിവിൽ വിവാഹ ലൈസൻസ് നൽകിയതായി സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. മുസ്ലീം മത വിശ്വാസികൾ അല്ലാത്തവരുടെ വ്യക്തിഗത പദവി സംബന്ധിച്ച പുതിയ നിയമപ്രകാരം കനേഡിയൻ പൗരന്മാരാണ് അബുദാബിയിൽ വച്ച് വിവാഹം കഴിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ WAM അറിയിച്ചു. ലോകത്ത് നൈപുണ്യത്തിൻ്റെയും വൈദഗ്ധ്യത്തിൻ്റെയും ലക്ഷ്യസ്ഥാനമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉറപ്പിക്കുന്നതിന് ഈ നീക്കം ഏറെ സംഭാവന ചെയ്യുമെന്ന്, WAM വാർത്താകുറിപ്പിൽ പറഞ്ഞു.