വിദേശ മത്സ്യത്തൊഴിലാളികളെ നിയമിക്കാൻ PAM വിസമ്മതിക്കുന്നത് കുവൈത്ത് മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്

0
31

കുവൈത്ത് സിറ്റി: കുവൈത്തിൽ മത്സ്യബന്ധന മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷം. മത്സ്യത്തൊഴിലാളികളുടെ ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മന്ത്രിസഭയോട് അഭ്യർത്ഥിച്ചതായി കുവൈറ്റ് മത്സ്യത്തൊഴിലാളി യൂണിയൻ മേധാവി ദഹെർ അൽ സുവയാൻ പറഞ്ഞു. കുവൈത്ത് മാനവവിഭവശേഷി അധികൃതരുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തി. രണ്ട് മാസം മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്ന് അധികൃതർ വാക്കു നൽകിയിരുന്നു.എന്നാൽ 100 ശതമാനം നിരക്കിൽ വിദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ PAM വിസമ്മതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യബന്ധന മേഖലയിൽ കുവൈറ്റ് തൊഴിലാളികൾ ഇല്ലാത്തതിനാൽ ദേശീയ തൊഴിൽ അനുപാതത്തിന്റെ ആദ്യ വിഭാഗത്തിൽ നിന്ന് മത്സ്യബന്ധന മേഖലയെ ഒഴിവാക്കിയതായിട്ടുണ്ട് . നിലവിൽ തൊഴിലാളി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ റിക്രൂട്ട് ചെയ്തു പ്രശ്‌നം പരിഹരിക്കാത്തതിൽ അൽ-സുവായൻ നിരാശ രേഖപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ അഭാവം മൂലം മത്സ്യബന്ധന ബോട്ടുകളുടെ 240 ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി അൽ സുവയാൻ വ്യക്തമാക്കി.