കുവൈത്തിൽ അനുമതിയില്ലാതെ സ്ഥാപിച്ച ക്യാമ്പ് സൈറ്റുകൾ നീക്കം ചെയ്യും

കുവൈത്ത് സിറ്റി: അനുമതിയില്ലാതെ സ്ഥാപിച്ച ക്യാമ്പുകളും ക്യാമ്പിംഗ് സൈറ്റുകളും നീക്കം ചെയ്യാൻ കുവൈത്ത് മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി യോഗത്തിൽ ധാരണയായി. മുനിസിപ്പാലിറ്റി ടീമുകൾ ഫീൽഡ് ടൂറുകൾ ആരംഭിക്കുമെന്നും അനുമതിയില്ലാതെ നിർമിച്ച ക്യാമ്പുകൾ ഉടനടി നീക്കം ചെയ്യുമെന്നും കമ്മിറ്റി തലവനും ഹവല്ലി, അഹമ്മദി ഗവർണറേറ്റ് സെക്ടർ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ഫഹദ് അൽ-ശാതിലി പത്രക്കുറിപ്പിൽ പറഞ്ഞു. ഓണ് ലൈൻ വഴി ക്യാമ്പിന്റെ ലൈസന്സ് എടുക്കുന്നതിനും ഇൻഷുറൻസും ഫീസും അടക്കുന്നതിനും ഉടമകള് മുൻ കൈ എടുക്കാത്തതാണ് നടപടികൾക്ക് വഴി വച്ചതെന്നും അദ്ദേഹം പറഞ്ഞു.നവംബർ പകുതിയോടെ ആരംഭിച്ചു, മാർച്ച് 15 വരെ നീണ്ടുനിൽക്കുന്നതാണ് 2021-2022 സീസണിലെ സ്പ്രിംഗ് ക്യാമ്പുകളുടെ സീസൺ.