കുവൈത്തിനോട് പ്രവാസികൾക്ക് താൽപര്യം കുറയുന്നതായി റിപ്പോർട്ട്

0
18

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യാന്‍ പ്രവാസികളുടെ താത്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്. അധിക ജോലി സമയമാണ് പ്രധാനമായും പ്രവാസികളെ വലയ്ക്കുന്നതെന്ന് യൂറോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മാത്രമല്ല, ജോലിയും ജീവിതവും ഒരു പോലെ കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നതും പ്രവാസികളുടെ പ്രധാന പരാതികളിലൊന്നാണ്. കുവൈറ്റിനെ കൂടാതെ ജപ്പാനിലും ജോലി ചെയ്യാന്‍ പ്രവാസികള്‍ മടിക്കുന്നെന്ന് അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.