കുവൈറ്റ് സിറ്റി: വാണിജ്യ സമുച്ചയം സ്ഥാപിക്കുന്നത് സംബന്ധിച്ച് കുവൈത്ത് അദൈലിയയിലെ പ്രദേശവാസികൾ തങ്ങളുടെ വിസമ്മതം ആവർത്തിച്ചു.ഈ പദ്ധതി വരുന്നതോടെ നിലവിൽ ശാന്തമായിരിക്കുന്ന പ്രദേശം അതിഭീകര തിരക്കിൻ്റെ കേന്ദ്രമായി മാറും എന്നാണ് ഇവർ ഉന്നയിക്കുന്നത്.കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ച ഈ വാണിജ്യ സമുച്ചയം, പദവിക്കായി ഒരു കമ്പനി ബിഡ് സമർപ്പിക്കുകയും വിജയിക്കുകയും ചെയ്തതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സമുച്ചയം നിർമ്മിക്കുന്നത്. ഡസൻ കണക്കിന് കടകളും ഹോട്ടലും ഹെൽത്ത് ക്ലബ്ബും ഇതിൽ ഉൾപ്പെടും.
കുവൈറ്റ് ഫുട്ബോൾ അസോസിയേഷനെ ജാബർ അൽ-അഹമ്മദ് സിറ്റി പോലുള്ള ഒരു സ്പോർട്സ് ഏരിയയിലേക്കോ ജാബർ സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശത്തേക്കോ മാറ്റണമെന്ന് അദൈലിയ പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെട്ടു.