കനത്ത മഴ; കുവൈത്തിൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ

0
21

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഏതാനും ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നു കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ജലനിരപ്പ് ഉയർന്നതിനാൽ മുൻകരുതലെന്ന നിലയിൽ അൽ-ഗസാലി പാലം അധികൃതർ അടച്ചു.രാജ്യത്തെ നിലവിലെ കാലാവസ്ഥ സാഹചര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളിലൊഴികെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഫയർ സർവീസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം എല്ലാവരോടും അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി പൊതുമരാമത്ത് വകുപ്പ് എമർജൻസി ടീമിനെ പല പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട് ഉണ്ട്.

മലയാളികൾ കൾ കൂടുതലായി അധിവസിക്കുന്ന അബ്ബാസി അടക്കമുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കുവൈറ്റിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ സബ്രിയ എന്ന പ്രദേശത്താണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്, ഏകദേശം 134 മില്ലിമീറ്റർ മഴ പ്രദേശത്ത് ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തുടനീളം മൊത്തം 50 വൈദ്യുത തടസ്സങ്ങളുണ്ടായതായി ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുത്തലാഖ് അൽ ഒതൈബി പറഞ്ഞു. Al jahra ആശുപത്രിയിൽ വെള്ളം കയറി.