കുവൈത്ത് സിറ്റി: കോവിഡിനെതിരായ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് 50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മിഷ്രെഫ്, ജാബർ ബ്രിഡ്ജ്, ജ്ലീബ് അൽ-ഷുയൂഖ് യൂത്ത് സെന്റർ എന്നിവിടങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് മുൻകൂർ അപ്പോയിന്റ്മെന്റ് കൂടാതെ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നുമുതൽ 50 വയസ്സിന് താഴെയുള്ള എല്ലാവരും എല്ലാ വാക്‌സിനേഷൻ സെന്ററുകളിലും ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന്
മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.
അബ്ദുല്ല അൽ സനദ് പറഞ്ഞു. മന്ത്രാലയ ജീവനക്കാർക്കും വിട്ടുമാറാത്ത രോഗമുള്ളവർക്കും എല്ലാ പൊതു ആശുപത്രികളിലും ബൂസ്റ്റർ ഡോസ് ലഭ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് ഹോം ക്വാറന്റൈനിൽ കഴിയുന്നവർ എസ്എംഎസ് സന്ദേശ വിവരം അനുസരിച്ച് അവരുടെ താമസസ്ഥലത്തെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോകണം. ആരോഗ്യനില വിലയിരുത്തുകയും ആവശ്യമായ ചികിത്സയും പരിശോധനകളും നടത്തുകയശേഷം ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.