ഒമിക്രോൺ കുവൈത്തിലും പിടിമുറുക്കുന്നു

0
31

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഒമിക്രോൺ വ്യാപിക്കുന്നതായി കൊറോണയെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ്‌ അൽ ജാറല്ല വ്യക്തമാക്കി. ആശങ്കാജനകമായ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗ ബാധ നിരക്ക്‌ കുറയ്ക്കുന്നതിനു എല്ലാവരും പ്രതിരോധ ശുപാർശകൾ കർശ്ശനമായി പാലിക്കണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു.
പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ചടങ്ങുകളും മാറ്റിവയ്ക്കണമെന്നും ഏവരും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.