മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിൻ്റെ പുതുവർഷ സമ്മാനം; ഇന്ത്യയിലും വിദേശത്തുമായി 22 പുതിയ ഷോറൂമുകൾ

0
15

Malabar Gold and Diamonds’ 22 Stores in 22 Days being officially announced by Group Chairman Mr. MP Ahammed at an event held at Malabar Group HQ in the presence of Mr. K P Abdul Salam, Vice Chairman Malabar Group, Mr. Shamlal Ahamed, Managing Director- International Operations, Malabar Gold & Diamonds and Mr. Asher O, Managing director – India Operations, Malabar Gold & Diamonds.

കോഴിക്കോട്; ആഗോളതല വിപുലീകരണ പദ്ധതിയുടെ ഭാഗമായി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ജനുവരിയിൽ ഇന്ത്യയിലും വിദേശത്തുമായി 22 ഷോറൂമുകൾ തുറക്കുന്നു. ഇന്ത്യയിൽ റീട്ടെയിൽ ജ്വല്ലറി രംഗത്ത് ആദ്യമായാണ് ഒരേ ഗ്രൂപ്പ് ഒന്നിച്ച് ഇത്രയധികം ഷോറുമുകൾ ആരംഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് മലബാർ ഗ്രൂപ്പ് അതിവേഗം മുന്നേറുകയാണ്. ഷോറുമുകളുടെ എണ്ണം 750 ആയി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. റിട്ടെയിൽ രംഗത്തും ഫാക്ടറി മേഖലയിലുമായി ഈ വർഷം അയ്യായിരത്തിലേറെ പേർക്ക് പുതുതായി തൊഴിൽ നൽകാൻ കഴിയുന്ന വികസന പദ്ധതികളാണ് മലബാർ ആവിഷ്കരിച്ചിട്ടുള്ളത്. സാങ്കേതിക-മാനേജ്മെന്റ് രംഗങ്ങളിലെ പ്രൊഫഷണലുകൾക്കും ഇതോടൊപ്പം തൊഴിലവസരങ്ങളുണ്ടാകുമെന്ന് എം പി അഹമ്മദ് അറിയിച്ചു.

ജനുവരിയിൽ തുറക്കുന്ന ഷോറൂമുകളിൽ പത്തെണ്ണം ഇന്ത്യയിലും 12 വിദേശ എണ്ണം വിദേശ രാജ്യങ്ങളിലുമാണ്. 800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിനു ഈ മാസം നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തിൽ അതിവേഗ വികസന പദ്ധതികളാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും തുടർച്ചയായി പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്.

2022 ജനുവരി 8 ന് ബാംഗ്ലൂരിലെ എം.ജി റോഡിൽ ആർട്ടിസി ഷോറും, 9 ന് മഹാരാഷ്ട്രയിലെ സോളാപ്പൂർ, 13 ന് തെലങ്കാനയിലെ സിദ്ദിപ്പേട്ട്, മലേഷ്യയിലെ സെറിബാൻ മൈഡിൻ മാൾ, 14ന് തമിഴ്നാട്ടിലെ തിരിപ്പൂർ, 20 ന് മലേഷ്യയിലെ പെനാഗ്, 21 ന് ബാംഗ്ലൂരിലെ എച്ച്.എസ്.ആർ ലേഔട്ട്, 22 ന് ഉത്തർപ്രദേശിലെ വാരാണസി, ഖത്തർ ഖരഫയിലെ ലാൻഡ്മാർക്ക് ഷോപ്പിംഗ് മാൾ, ഖത്തർ അൽ മീര ജെറിയൻ ജെനെഹത്ത്, ഒമാനിലെ അൽ ഖൗദ് മാൾ, മാൾ ഓഫ് ഒമാൻ, 27 ന് ചത്തീസ്ഗഡിലെ റായ്പുർ, 28 ന് മഹാരാഷ്ട്രയിലെ പൂനെ, 29 ന് ഷാർജയിലെ സിറ്റി സെന്റർ അൽ സാഹിയ മാൾ, ദുബായ് ഗോൾഡ് സൂക്കിൽ മൂന്ന് ഷോറൂമുകൾ, ദുബായിലെ ജെബൽ അലി കൗൺമാൾ, ഷാർജയിലെ ലുലു മുവില ഹൈപ്പർമാർക്കറ്റ് 30 ന് ഹരിയാനയിലെ ഗുരുഗ്രാം, ഡൽഹിയിലെ പ്രീത്വിഹാർ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

വലിയ വിപുലീകരണ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. “കഴിഞ്ഞ 28 വർഷത്തിനുള്ളിൽ മലബാർ ഗോൾഡ് ആന്റ് വലിയ വിപുലീകരണ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടാണ് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. “കഴിഞ്ഞ 28 വർഷത്തിനുള്ളിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ജ്വല്ലറി മേഖലയിൽ വലിയ വളർച്ചയാണ് കൈവരിച്ചത്. കമ്പനിക്ക് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതോടെപ്പം വൈവിധ്യമാർന്ന ഉത്പന്നങ്ങളും സേവനങ്ങളുമായി പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും സാധിക്കുന്നുണ്ട്. പുതുതായി ആരംഭിക്കുന്ന എല്ലാ ഷോറൂമുകളും ഉപഭോക്താക്കൾക്ക് നൂതനമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുമെന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. സുതാര്യതയും വിശ്വാസ്യതയും ഗുണമേന്മയും മികച്ച സേവനങ്ങളുമാണ് ഞങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഉറപ്പ്. ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്ത് വിപണനം ചെയ്യുക (Make in India, Market to the world) എന്നതാണ് കമ്പനി അംഗീകരിച്ച് വികസന തന്ത്രം. ലോകവിപണിയിൽ ഇന്ത്യൻ ജ്വല്ലറി ബ്രാൻഡിന്റെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തുക, നിർമാണത്തിലൂടെ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങളാക്കുക. ഇതാണ് നയമെന്ന് എം.പി.അഹമ്മദ് വിശദീകരിച്ചു.

കമ്പനിയുടെ ഭാവി വികസന പദ്ധതിയിൽ തങ്ങൾ വളരെ ആവേശഭരിതരാണെന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം പറഞ്ഞു. “ ഒരു വശത്ത് ബാംഗ്ലൂരിലെ ആർട്ടിസി ജ്വല്ലറി ഷോറൂമുകൾ പോലെ വലിയ ഷോറൂമുകൾ സ്ഥാപിക്കുമ്പോൾ തന്നെ മറുവശത്ത് ഇന്ത്യയിലെയും വിദേശത്തെയും ചെറിയ നഗരങ്ങളിൽ അവയ്ക്ക് അനുയോജ്യമായ രീതിയിലുള്ള ഷോറൂമുകൾ സ്ഥാപിക്കുന്നതിലും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ദ്വിമുഖ വികസന രീതി വളരെ മികച്ച ഫലം ഉണ്ടാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അദ്ദേഹം പറഞ്ഞു.

ആഭരണ വ്യാപാര രംഗത്ത് വൈവിധ്യമാർന്ന ഉത്പന്നങ്ങളും മികച്ച സേവനങ്ങളും നൽകി തങ്ങൾക്ക് ശക്തമായ സാന്നിധ്യമുള്ള മേഖലകളിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതോടൊപ്പം മറ്റിടങ്ങളിൽ പുതിയ വിപണി പ്രയോജനപ്പെടുത്തുകയാണ് വികസന പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ 63. അഷർ പറഞ്ഞു. ഗ്രാമ-നഗര സാധ്യതകൾ വിപണികളിൽ നല്ല സാധ്യതകൾ അതിവേഗം ഉയർന്നുവരികയാണെന്നാണ് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്. അതനുസരിച്ച് പുതിയ വിപണികളിൽ നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച

ഇന്ത്യൻ ജ്വല്ലറി ബാൻഡിന് വിദേശങ്ങളിൽ വലിയ സ്വീകാര്യതയും വിശ്വാസ്യതയും നേടിക്കൊടുക്കുന്നതിൽ മലബാറിന്റെ സാന്നിധ്യം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഇന്റർനാഷണൽ ഓപറേഷൻസ് മാനേജിങ് ഡയരക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. വിപുലീകരണ പദ്ധതികൾ ഇന്ത്യയിലും അന്താരാഷ്ട്ര മാർക്കറ്റിലും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും.