പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

0
26

കുവൈത്ത്സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഹമദ്അസ്സബാഹും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും പാർലമെന്റിൽ
സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ എം.പിമാർ
പ്രതിഷേധിച്ച് പാർലമെന്റ് സമ്മേളനത്തിൽ നിന്ന്
ഇറങ്ങിപ്പോയി. ജനങ്ങളുടെയും രാജ്യത്തിന്റെയും
പുരോഗതിക്കായി എല്ലാവരും മുന്നോട്ട് വരണമെന്നും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

നവംബർ 23 നാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി അമീർ നിയമിച്ചത്. തുടർന്ന് 15 അംഗ മന്ത്രിമാരുടെ ലിസ്റ്റിന് അമീർ അനുമതി നൽകിയിരുന്നു.