കുവൈത്തിൽ പാസ്സ്പോർട്ട്‌ സേവന കേന്ദ്രങ്ങൾ മാറ്റി സ്ഥാപിച്ചു

0
20

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാസ്സ്പോർട്ട്‌ സേവന കേന്ദ്രങ്ങൾ മാറ്റി സ്ഥാപിച്ചു. ജനുവരി 11 മുതൽ 3 പാസ്സ്പോർട്ട്‌ സേവന കേന്ദ്രങ്ങളും പ്രവർത്തിക്കുക പുതിയ സ്ഥലത്തായിരിക്കും എന്ന് എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
ജനുവരി 11 രാവിലെ 8 മണി മുതൽ
പാസ്‌പോർട്ട്, വിസ, കോൺസുലാർ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള കൗൺസിലർ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും പുതിയ കെട്ടിടത്തിൽ വെച്ചായിരിക്കും സ്വീകരിക്കുക. അതോടൊപ്പം എംബസി പരിസരത്ത് അറ്റസ്റ്റേഷൻ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എന്നാൽ മരണവുമായി ബന്ധപ്പെട്ട സേവനങ്ങളും മറ്റു അടിയന്തിര സേവനങ്ങളും എംബസി പരിസരത്ത് സാധാരണ ജോലി സമയത്തും ഓഫീസ് സമയത്തിന് ശേഷവും തുടരുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.

താഴെ പറയുന്ന സ്ഥലങ്ങളിലാണ് പുതിയ പാസ്സ്പോർട്ട്‌ സേവന കേന്ദ്രങ്ങൾ.

1. Sharkh : Jawahara Tower 3 rd floor, Khalid Bin Waleed Streat Kuwait city
2. Jileeb Al Shuyookh. Olive Super market building, M floor. Jileeb 3.Fahaheel : Al Anoud Shopping complex,Mezzanine floor, Macca streat Fahaheel.(പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ : കാലത്ത് 8 മുതൽ ഉച്ചക്ക് 12 മണി വരെയും വൈകീട്ട് 4 മുതൽ 8 മണി വരെയും. വെള്ളി :വൈകീട്ട് 4 മണി മുതൽ രാത്രി 8 മണി വരെ.)