തൊഴിലാളികളുടെ താമസ രേഖ നടപടികളുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനമിറക്കി കുവൈത്ത് മാനവവിഭവശേഷി സമിതി

0
16

കുവൈത്ത് സിറ്റി : പ്രവാസി തൊഴിലാളികളുടെ താമസ രേഖ നടപടികളുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനമിറക്കി മാനവവിഭവശേഷി അധികൃതർ. തൊഴിലാളികളുടെ വിസ റദ്ധാക്കാനും, മറ്റൊരു സ്പോൺസറുടെ കീഴിലേക്ക്‌ താമസ രേഖ മാറ്റുന്നതിനുമായി തൊഴിലാളി നേരിട്ട് ഹാജരാവണം’ മാനവ ശേഷി സമിതിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മുന്നിലാണ് തൊഴിലാളി ഹാജരാകണ്ടത്. തൊഴിലാളിയുടെ നേരിട്ടുള്ള സാന്നിധ്യം ഇല്ലാതെ ഇനി മുതൽ തൊഴിലാളി താമസ രേഖ നടപടി ക്രമങ്ങൾ പൂർത്തിയാക്കില്ല .തൊഴിലാളിയുടെ സാമ്പത്തിക അവകാശങ്ങൾ ലഭിച്ചുവെന്ന് ഉറപ്പ്‌ വരുത്തുന്നതിനു വേണ്ടിയാണു ഈ നടപടി എന്ന് മാനവ ശേഷി പൊതു സമ്പർക്ക വിഭാഗം ഡയരക്റ്റർ അസീൽ അൽ മുസായിദ്‌ വ്യക്തമാക്കി.ഇതിനു പുറമേ സ്ഥാപനത്തിൽ നിന്ന് തൊഴിലാളിക്ക്‌ ലഭിക്കുവാനുള്ള സാമ്പത്തിക കുടിശികയുടെ ക്ലിയറൻസ്‌, താമസരേഖ റദ്ധ്‌ ചെയ്ത്‌ സ്വമേധയാ നാട്ടിലേക്ക്‌ പോകാനുള്ള തന്റെ താൽപര്യം എന്നിവ, ബന്ധപ്പെട്ട ഫോം പൂരിപ്പിച്ച്‌ ഉദ്യോഗസ്ഥനു മുന്നിൽ തൊഴിലാളി ഒപ്പിട്ടു നൽകുകയും ചെയ്യണം.