കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി എമർജൻസി ടീം അംഗങ്ങൾ എല്ലാ ഗവർണറേറ്റുകളിലും ഫീൽഡ് ടൂറുകൾ ആരംഭിച്ചു, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഷോപ്പുകളിലും മാളുകളിലും പരിശോധന നടത്തിയത്.
മന്ത്രിസഭ നിർദ്ദേശിച്ച സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണിത് .നിയമലംഘനം നടത്തുന്ന കടകൾ അടച്ച് പൂട്ടുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.
ഇന്നത്തെ കാമ്പെയ്‌നിനിടെ, ടീം നാല് ലംഘന റിപ്പോർട്ടുകളും ആരോഗ്യ ആവശ്യകതകൾ പാലിക്കാത്തതിന് 52 മുന്നറിയിപ്പുകളും നൽകി.വിവിധ മാളുകളിലും മാർക്കറ്റുകളിലും 24 മണിക്കൂറും ഫീൽഡ് ടൂറുകൾ നടത്തും. കൂടാതെ, സമാന്തര മാർക്കറ്റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഒരു മൊബൈൽ ടീം പരിശോധന നടത്തും.