കുവൈത്ത് സിറ്റി: ഇന്ന് മുതൽ കുവൈത്തിലെ പള്ളികളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും പ്രാർത്ഥന അനുവദിക്കുക. എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പ്രാർഥനാ വേളയിൽ പള്ളിയുടെ വാതിലുകളും ജനലുകളും തുറന്ന് വയ്ക്കാനും ആരോഗ്യ ആവശ്യതകൾ പാലിക്കാനും പള്ളിയിലെ ഇമാമുമാർക്ക് സർക്കുലർ നൽകിയിട്ടുണ്ട്.