കുവൈത്ത് സിറ്റി: സാൽവയിലെ അപ്പാർട്ട്‌മെന്റിൽ കഞ്ചാവ് വളർത്തിയതിന് പാകിസ്ഥാൻകാരൻ അറസ്റ്റിലായി, ഇയാളുടെ കൈവശം നിന്ന് 7 ചെടികൾ കണ്ടെത്തി.തൊഴിൽ രഹിതനായ പാകിസ്ഥാൻ പ്രവാസി മയക്കുമരുന്ന് വിൽക്കുക എന്ന ഉദ്ദേശത്തോടെ താമസസ്ഥലത്ത് ചെടികൾ നട്ടുവളർത്തുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അന്വേഷണസംഘം പ്രതിയെ പിടികൂടി. ചെറിയ കഷണം ഹാഷിഷ്, കത്തി, ഡിജിറ്റൽ സ്കെയിൽ എന്നിവ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.