കേരള പോലീസ് സേനയിലേക്ക് ട്രാന്‍സ്ജെന്‍ഡേഴ്സിനെ കൂടി ഉള്‍പ്പെടുത്താന്‍ സർക്കാർ

0
24

ചരിത്രപരമായ നടപടിയുമായി കേരളസർക്കാർ, സംസ്ഥാനത്തെ പൊലീസ് സേനയിലേക്ക് ട്രാന്‍സ്ജെന്‍ഡേഴ്സിനെ കൂടി ഉള്‍പ്പെടുത്താന്‍ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഇതുസംബന്ധിച്ച് ശിപാര്‍ശ നല്‍കി.
സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യ പ്രാധാന്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായവും തേടിയിട്ടുണ്ട്. ഇവരുടെ റിക്രൂട്ട്‌മെന്റ്, നൽകാൻ കഴിയുന്ന ചുമതലകള്‍ , എവിടെയൊക്കെ ഇവരെ നിയോഗിക്കും, പരിശീലനം എങ്ങനെ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.. വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ പൊലീസ് എഡിജിപിമാരുടെ യോഗം ചേരും. സര്‍ക്കാർ നീക്കത്തെ ട്രാൻസ്ജെൻഡേഴ്സ് കൂട്ടായ്മ സ്വാഗതം ചെയ്തു