പ്രവാസികൾക്ക് ലോൺ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ ബാങ്കുകൾ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു

0
28

കുവൈത്ത്‌ സിറ്റി : പ്രവാസികൾക്ക് ലോൺ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈത്തിൽ ബാങ്കുകൾ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്‌. പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിന് കുറഞ്ഞ ശമ്പളപരിധി കഴിഞ്ഞവർഷം അവസാനം മുതൽ രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ പലതും നിശ്ചയിച്ചിരുന്നു. പ്രതിമാസ ശമ്പളം 700 ദിനാർ ആക്കി ഉയർത്തിയാണ് നിശ്ചയിച്ചിരുന്നത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും വായ്പ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ വായ്പ തിരിച്ചടവിനു പര്യാപ്തമായ തുക സേവനനാന്തര ആനുകൂല്യമായും മറ്റും ലഭിക്കാനുള്ള ഉപഭോക്താക്കളെ, പ്രത്യേകിച്ച്‌ ആരോഗ്യം, വിദ്യാഭ്യാസം മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരെ കുറഞ്ഞ ശമ്പള പരിധി നിബന്ധനയിൽ നിന്ന് ഒഴിവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം പരമ്പരാഗതമായി വിദേശികൾകൾക്ക്‌ വായ്പ അനുവദിക്കുന്നതിനു മുൻ ഗണന നൽകുന്ന ചില ബാങ്കുകൾ കുറഞ്ഞ ശമ്പള പരിധി ഉയർത്തിയിട്ടില്ലെങ്കിലും വായ്പ അനുവദിക്കുന്നതിനു നിലവിലുള്ള വ്യവവസ്ഥകൾ ഇവർ കർശ്ശനമാക്കിയിട്ടുണ്ട്‌. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 13.48 % പേർ മാത്രമാണു 480 ദിനാറിനു മുകളിൽ ശമ്പളം കൈപറ്റുന്നത്‌.