കാസർഗോഡ് സ്വദേശിയായ യുവാവ്  ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

0
20

ഷാര്‍ജ: കാസർഗോഡ് സ്വദേശി  ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ പരേതരായ മെയ്തീന്‍, ഖദീജ ദമ്പതികളുടെ മകന്‍ സുബൈര്‍ (36) ആണ് മരിച്ചത്. ഷാര്‍ജയിലെ കടയില്‍ കുഴഞ്ഞു വീണ സുബൈറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: യര്‍മു, ഹംസ, മുനീര്‍, പരേതനായ മുഹമ്മദ് കുഞ്ഞി