കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവർക്കുള്ള ക്വാറന്റൈൻ കാലാവധിയിൽ ആരോഗ്യമന്ത്രാലയം മാറ്റങ്ങൾ വരുത്തുന്നു. പുതിയ പ്രോട്ടോകോൾ അനുസരിച്ച് വാക്സിനേഷൻ എടുത്തവർക്ക് 7 ദിവസവും വാക്സിനേഷൻ എടുക്കാത്തവർക്ക് 10 ദിവസവും ആയിരിക്കുംക്വാറന്റൈൻ കാലാവധിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരിൽ വാക്സിൻ എടുത്തവർക്ക് 7 ദിവസവും (പിസിആർ നെഗറ്റീവ് ടെസ്റ്റ് ഉള്ളത്) വാക്സിനേഷൻ എടുക്കാത്തവർക്ക് 14 ദിവസവും ആയിരിക്കും. പുതിയ പ്രോട്ടോക്കോൾ ഷ്ലോനക്ആപ്പുമായി ലിങ്ക് ചെയ്യും. കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് എന്നിവ ഷ്ലോനക് ആപ്പിൽ നിരീക്ഷിക്കും.
Home Middle East Kuwait ക്വാറന്റൈൻ കാലാവധി സംബന്ധിച്ച പുതിയ പ്രോട്ടോക്കോളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം