കുവൈത്തിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
23

കുവൈത്ത് സിറ്റി : വാരാന്ത്യത്തോടെ  കുവൈത്തിൽ വീണ്ടും മഴയ്ക്ക് സാധ്യത. വരുന്ന വ്യാഴാഴ്ച വൈകുന്നേരവും  വെള്ളിയാഴ്ചയും  ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  അടുത്ത ശനിയാഴ്ചയോടുകൂടി താപനില ഗണ്യമായി കുറയും.  ചൊവ്വാഴ്ച ഉച്ച മുതൽ മൂടൽമഞ്ഞ് മൂലം ദൃശ്യപരത കുറയുമെന്നും യാത്രക്കാർ ജാഗ്രത പാലിക്കമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. , അടുത്ത ശനിയാഴ്ചയോടുകൂടി താപനില ഗണ്യമായി കുറയുമെന്നും മുന്നറിയിപ്പിലുണ്ട്.