കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ഹാജർ വിരലടയാള സംവിധാനം സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചു

0
28

കുവൈത്ത് സിറ്റി:  കൊറോണ  വ്യാപനം തടയുന്നതിന്റെ മുൻകരുതൽ നടപടികളുടെ  ഭാഗമായി കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ ഹാജർ വിരലടയാള സംവിധാനം സിവിൽ സർവീസ് കമ്മീഷൻ താൽക്കാലികമായി നിർത്തിവച്ചു. സർക്കാർ മേഖലയിലെ ജീവനക്കാരുടെ പ്രവർത്തനശേഷി  50 ശതമാനമായി കുറയ്ക്കുന്നതുൾപ്പെടെയുള്ള നിരവധി തീരുമാനങ്ങൾ മന്ത്രിസഭ  പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്.