കുവൈത്ത് ഊർജ്ജവകുപ്പ് മന്ത്രിയും ഇന്ത്യൻ അംബാസഡറും റിഫൈനറി അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളെ സന്ദർശിച്ചു

0
18

കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും ജലവൈദ്യുത ഊർജ്ജവകുപ്പ്  മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ ഫാരിസ് കെ‌എൻ‌പി‌സിയുമായി അഫിലിയേറ്റ് ചെയ്‌ത വാതക ദ്രവീകരണ യൂണിറ്റിലെ  തീപിടുത്തത്തിൽ പരിക്കേറ്റ തൊഴിലാളികളെ  സന്ദർശിച്ചു. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.     അൽ-ബാബ്ടൈൻ സെന്റർ ഫോർ ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറിയയിലാണ് അപകടത്തിൽപ്പെട്ട ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ചികിത്സയിലുള്ളത് .

അൽ-അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണങ്ങൾ പരിശോധിക്കാൻ ഉന്നതതല സാങ്കേതിക അന്വേഷണ പാനൽ രൂപീകരിക്കാൻ അൽ-ഫാരിസ് ഉത്തരവിട്ടിട്ടുണ്ട്. വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ  തമിഴ്‌നാട്ടിൽ നിന്നുള്ള സിക്കന്തൂർ കസാലി മരൈകയാറും ഒഡീസയിൽ നിന്നുള്ള ഹരി ചന്ദ്ര റെഡ്ഡി കോണയും കൊല്ലപ്പെട്ടിരുന്നു.  പരിക്കേറ്റ 10 പേർക്ക് പുറമെ മൂന്ന് പേർ ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ഇപ്പോഴും ചികിത്സയിലാണ്.