കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന്  മൃതദേഹം പ്രതി  പോലീസ് സ്‌റ്റേഷനിലെത്തിച്ചു

0
26

കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന്  പ്രതി മൃതദേഹം തോളിൽ എടുത്ത്  പോലീസ് സ്‌റ്റേഷന് മുന്നിലെത്തിച്ചു. കോട്ടയം വിമലഗിര സ്വദേശി ഷാന്‍ ബാബുവിൻ്റെ മൃതദേഹമാണ് കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.  ഉടന്‍ തന്നെ പോലീസ് ഷാന്‍ ബാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കെ ഡി ജോമോന്‍ കെ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.