വാക്സിനേഷൻ പൂർത്തിയാക്കിയവർ പി സി ആർ നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാം

0
28

കുവൈത്ത് സിറ്റി :  വിദേശത്ത് നിന്ന് കുവൈത്തിൽ വരുന്നവർക്കുള്ള  3 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്നും വാക്സിനേഷൻ പൂർത്തിയാക്കി പി സി ആർ പരിശോധനയിൽ നെഗറ്റീവായവരെ) ഒഴിവാക്കുവാൻ തീരുമാനിച്ചു. കുവൈത്ത് മന്ത്രി സഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇതോടെ വിദേശത്ത്‌ നിന്നും വരുന്നവർ  എത്തിയ ഉടൻ തന്നെ പി. സി. ആർ. പരിശോധനക്ക് വിധേയരായി,ഫലം നെഗേറ്റെവ്‌ ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കുവാൻ സാധിക്കുന്നതാണു.

നേരത്തെയുണ്ടായിരുന്ന വ്യവസ്ഥയനുസരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർ കുവൈത്തിലേക്ക് എത്തുമ്പോൾ ഒരാഴ്ചത്തെ ക്വാറന്റൈൻ അനുഷ്ഠിക്കണം.  രാജ്യത്ത്‌ എത്തി 3 ദിവസം പൂർത്തിയാക്കിയാൽ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗേറ്റീവ്‌ ആണെങ്കിൽ ഇവർക്ക്‌ ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. ഈ അവസ്ഥയിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രിയും കൊറോണ ഉന്നത അവലോകന സമിതി അധ്യക്ഷനുമായ ഷൈഖ്‌ ഹമദ്‌ ജാബിർ അൽ അലിയാണു സർക്കാർ തീരുമാനം അറിയിച്ചത്‌ . കൊറോണയെ നേരിടാനുള്ള ഉപദേശക സമിതി ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം മന്ത്രി സഭക്ക്‌ ശുപാർശ്ശ സമർപ്പിച്ചിരുന്നു