കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളായ 60 വയസ്സിന് മുകളിൽ പ്രായമുള്ള 54,000 പ്രവാസികൾ ( ബിരുദ യോഗ്യതയില്ലാത്തവർ ) റസിഡൻസ് പെർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. നീതിന്യായ നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലവിയാണ് വിഷയത്തിൽ അന്തിമ തീരുമാനം പുറപ്പെടുവിക്കുക. മന്ത്രി അൽ ജലാവിക്ക് ഈ വിഷയത്തെക്കുറിച്ച് പൂർണ്ണമായ കാഴ്ചപ്പാടുണ്ടെന്നും, ഏവർക്കും സ്വീകാര്യമായ മാർഗ്ഗത്തിലൂടെ പ്രശ്നമാണ് പരിഹരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം വരാത്ത തരത്തിലും പ്രവാസികളടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉതകുന്നതും ആയിരിക്കും പുതിയ തീരുമാനമെന്നും അവർ വ്യക്തമാക്കി.
കമ്പനികൾ അറുപത് വയസും അതിൽ കൂടുതലുമുള്ള പ്രവാസി ജീവനക്കാരെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഒന്നുകിൽ രാജിവെക്കാനോ , റെസിഡൻസി മാറ്റാനോ ഉള്ള ഉപാധിയാണ് കമ്പനികൾ അവർക്ക് മുന്നിൽ വയ്ക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വർക്ക് പെർമിറ്റ് പുതുക്കാൻ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികൾക്ക് പുതിയ സ്പോൺസറെ കണ്ടെത്തുക എന്നത് ശ്രമകരമാണ്. നീതിന്യായ മന്ത്രാലയവും സമഗ്രകാര്യ സഹമന്ത്രി കൗൺസിലർ ജമാൽ അൽ ജലവിയുമാണ് വിഷയത്തിൽ അന്തിമ തീരുമാനം പുറപ്പെടുവിക്കുക. മന്ത്രി അൽ ജലാവിക്ക് ഈ വിഷയത്തെക്കുറിച്ച് പൂർണ്ണമായ കാഴ്ചപ്പാടുണ്ടെന്നും അതേ സമയം സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷം വരുത്താതെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവാസികൾക്ക് ഏറ്റവും എളുപ്പമുള്ള പരിഹാരം സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.