നഴ്സറി ജീവനക്കാർക്കുള്ള ബൂസ്റ്റർ ഡോസ് ജനുവരി 27 മുതൽ

0
15

കുവൈത്ത് സിറ്റി: കോവിഡ് മൂന്നാം ബൂസ്റ്റർ ഡോസ് വാക്സിൻ  എടുക്കുന്നതിനായി  പേരുകൾ രജിസ്റ്റർ ചെയ്യാൻ സ്വകാര്യ നഴ്‌സറി ഉടമകളോട് സാമൂഹ്യകാര്യ, കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് ഷുഐബ് ആവശ്യപ്പെട്ടു. സാൽമിയ മേഖലയിലെ സ്വകാര്യ നഴ്‌സറികളിലെ എല്ലാ തൊഴിലാളികൾക്കും ( രണ്ടാം ഡോസ് എടുത്ത് 6 മാസത്തിൽ കൂടുതലുള്ളവർക്ക്) കൊറോണ പ്രതിരോധ വാക്സിനേഷൻ നൽകുന്നതിനുള്ള  കാമ്പയിൻ  ജനുവരി 27-ന് ആരംഭിക്കും എന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. https://forms.gle/piTjusAgbpHjGHAv5  എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി രജിസ്‌ട്രേഷൻ നടത്താമെന്നും അതിലൂടെ എല്ലാവർക്കും ഈ കാമ്പെയ്‌നിൽ പങ്കാളികളാകാമെന്നും ഷോയിബ് പറഞ്ഞു.