ബിജെപിയുടെ വോട്ട് വേണം; അവരുമായി സംസാരിക്കാന്‍ തയ്യാറെന്ന ലീഗ് നേതാവ് പി എം എ സലാമിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

0
19

ബി ജെ പിയുമായി വോട്ട് കച്ചവടത്തിന് മുസ്ലീം ലീഗ് തയ്യാറായതിൻ്റെ തെളിവുകൾ പുറത്ത്.  ബിജെപിയുടെ വോട്ട് ലീഗിന് വേണമെന്നും അവരുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നുമുള്ള ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ ടെലിഫോണ്‍ സംഭാഷണമാണ് പുറത്തായത് . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കോഴിക്കോട് സൗത്തിലെ ഒരു ലീഗ് നേതാവുമായി സലാം സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത് . ‘നമുക്ക് വോട്ടാണ് വലുത്. അതിന് അവര്‍ ബൂത്ത് കമ്മിറ്റി ചേര്‍ന്നോ, മണ്ഡലം കമ്മിറ്റി ചേര്‍ന്നോ എന്നത് പ്രശ്‌നമല്ല. ബി ജെ പിക്കാര്‍ നമുക്ക് വോട്ട് ചെയ്യുമെങ്കില്‍ അവരുടെ വോട്ട് നമുക്ക് വേണം. അതിന് അവരെ പോയി കാണണമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്’- എന്നാണ് സലാം ഫോണിൽ പറഞ്ഞത്.  കോഴിക്കോട് സൗത്തില്‍ നേരത്തെ തന്നെ ബി ജെ പി വോട്ടുകള്‍ ലീഗിന് ലഭിക്കുന്നതായി സി പി എം ആരോപിച്ചിരുന്നു. എം കെ മുനീറും സി പി മുസാഫര്‍ അഹമ്മദും തമ്മില്‍ മത്സരിച്ചപ്പോഴുണ്ടായ ബി ജെ പി വോട്ടുകളിലെ ചോര്‍ച്ച വലിയ ചര്‍ച്ചയായിരുന്നു.