ഇന്ന് രാത്രി മുതൽ കുവൈത്തിൽ അതിശക്തമായ തണുപ്പ്‌ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

0
29

കുവൈത്ത്‌ സിറ്റി : ബുധനാഴ്ച രാത്രി മുതൽ കുവൈത്തിൽ അതിശക്തമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ്‌ അൽ ഖരാവി മുന്നറിയിപ്പ്‌ നൽകി. പകൽ സമയങ്ങളിലും  തണുത്ത കാലാവസ്ഥ ആയിരിക്കും . മരു പ്രദേശങ്ങളിലും ഫാമുകളിലും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായുണ്ട്.
ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്ന പരമാവധി ഉയർന്ന താപനില 13 മുതൽ 15 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 5 മുതൽ 1 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
‘. മരു പ്രദേശങ്ങളിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ പകൽ സമയത്ത് തണുത്ത കാലാവസ്ഥ തുടരുമെന്നും പരമാവധി ഉയർന്ന താപനില 11 മുതൽ 13 ഡിഗ്രി സെൽഷ്യസും രാത്രിയിൽ ഇത്‌ 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 1 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഖരാവി വ്യക്തമാക്കി.