കോവിഡ് മരണ നിരക്ക്; ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ മരണ നിരക്കിൽ കുവൈത്ത് നാലാം സ്ഥാനത്ത്

0
24

കുവൈത്ത്‌ സിറ്റി : ലോകത്ത് ഏറ്റവും കുറവ്‌ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും. 2020 ഫെബ്രുവരി മുതൽ ഇന്നലെ ( ജനുവരി 19 )    വരെ  രാജ്യത്ത്‌ കോവിഡ് ബാധിച്ച മരണപ്പെട്ടത് 2480 പേരാണു.  ആകേ രോഗ ബാധിതരായവരിൽ 0.52ശതമാനം പേർ മാത്രമാണു ഇത്.  മറ്റു ഗൾഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കുറഞ്ഞ മരണ നിരക്കിൽ നാലാം സ്ഥാനത്താണു കുവൈത്ത്‌. മറ്റു അറബ് നാടുകളിലെ മരണനിരക്ക് – ഖത്തർ 0.21%, യു. എ. ഈ. 0.27%, ബഹ്‌റൈൻ 0.45%, സൗദി അറേബ്യ1.42%, ഒമാൻ 1.31%,  ഈജിപ്ത്‌ 5.5%, യെമൻ 19.2%,
അതേ സമയം ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ട നവംബർ 24 മുതൽ ഇന്നലെ വരെയായി രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്‌ ഉണ്ടായിട്ടും രാജ്യത്ത് ആകെ മരണമടഞ്ഞത്‌ 14 പേർ മാത്രമാണു.