കുവൈത്ത് വിദ്യാഭ്യാസ മന്ത്രി രാജി സമർപ്പിച്ചതായി റിപ്പോർട്ട്

0
20

കുവൈത്ത് സിറ്റി:  കുവൈറ്റിലെ വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയായ അലി അൽ മുദഫ് പ്രധാനമന്ത്രിക്ക് രാജി  സമർപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.   പുതിയ മന്ത്രിസഭ രൂപീകൃതമായി ഒരു മാസത്തിനുള്ളിലാണ് ഈ നീക്കം. കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹമദ് ജാബർ അൽ അലിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന സാഹചര്യത്തിലാണിത് ഇതെന്നും റിപ്പോർട്ടുകൾ ഉണ്ട്.