60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റസിഡൻസി പുതുക്കൽ; നിർണായക യോഗം ഇന്ന്

0
24

കുവൈത്ത്‌ സിറ്റി :  60 വയസ്സിന് മുകളിൽ പ്രായമുള്ള ഹൈ സ്‌കൂൾ, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ റസിഡൻസി പുതുക്കുന്നതും ആയി ബന്ധപ്പെട്ട് ഇന്ന് നിർണ്ണായക യോഗം ചേരും എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുടെ നേതൃത്വത്തിലാണു  മാനവ ശേഷി സമിതിയുടെ ഡയരക്റ്റർ ബോർഡ്‌ യോഗം ചേരുന്നത്‌.

വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. പ്രസ്തുത വിഭാഗത്തിൽപടുന്ന പ്രവാസികൾക്ക് 250 ദിനാർ വാർഷിക ഫീസും ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തി റെസിഡൻസി പുതുക്കി നൽകാമെന്ന് നിർദ്ദേശം അടുത്തായി പുറത്തുവന്നിരുന്നു . ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വാർഷിക ആരോഗ്യ ഇൻഷുറൻസ്  ഫീസ് 500 ദിനാർ ആയിരിക്കും. .അങ്ങിനെയെങ്കിൽ പ്രതി വർഷം 750 ദിനാർ നിരക്കിൽ പ്രവാസികൾക്ക് റസിഡൻസി പുതുക്കാൻ സാധിക്കും.ഈ നിബന്ധനയിൽ നിന്ന് കുവൈത്തി സ്ത്രീകൾക്ക്‌ വിദേശിയായ ഭർത്താവിൽ ജനിച്ച മക്കൾ, കുവൈത്തിൽ ജനിച്ചവർ, ഫലസ്ത്വീൻ പൗരന്മാർ എന്നിവരെ