യാത്രാ നിയന്ത്രണ ലഘൂകരണം; കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന

0
18

കുവൈത്ത് സിറ്റി : യാത്രാ നിബന്ധനകള്‍ ലക്ഷൂകരിച്ചതിന് പിന്നാലെ കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. .  ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് കുവൈറ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിയത്. രാജ്യത്ത് എത്തിയാല്‍ ഉടനെ നടത്തുന്ന പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലാണ് ഈ ഇളവ് ലഭിക്കുക.രാജ്യത്ത് എത്തിച്ചേര്‍ന്നതിന് ശേഷമുള്ള 72 മണിക്കൂര്‍ ക്വാറന്റൈന്‍ റദ്ദാക്കിയതും യാത്രക്കാരുടെ എണ്ണം കൂട്ടി. പൗരന്മാരുടെയും താമസക്കാരുടെ യാത്രാ നിരക്ക് 10 % വരെ വര്‍ദ്ധിച്ചതായി ഫെഡറേഷന്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് നീർത്തടങ്ങളിൽ ഇളവ് നൽകിയ  മന്ത്രിസഭാ തീരുമാനം നടപ്പിൽ വന്നത്. രാജ്യത്ത് എത്തിയ ഉടനെ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ഇളവെന്നും ടെസ്റ്റ് നടത്താത്തവരും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവരുമായ യാത്രക്കാര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും അധികൃതര്‍ വ്യക്തമാക്കി.