250 ദിനാർ ഫീസ് ഈടാക്കി 60 വയസു കഴിഞ്ഞ പ്രവാസികൾക്ക് റസിഡൻസി പുതുക്കി നൽകും

0
25

കുവൈത്ത്‌ സിറ്റി :  60 വയസ്സിനു മുകളിൽ പ്രായമുള്ള  ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികൾക്ക് 250 ദിനാർ ഫീസ് ഈടാക്കി റസിഡൻസി കുടുക്കി നൽകാൻ അനുമതി. മുൻ നിശ്ചയിച്ച പ്രകാരം നിശ്ചിത ആരോഗ്യ ഇൻഷുറൻസ്‌ കൂടെ ഉൾപ്പെടെയാണിത്.   നീതി ന്യായ മന്ത്രിയും മാനവ ശേഷി സമിതി ഡയരക്റ്റർ ബോർഡ്‌ ചെയർമാനുമായ ജമാൽ അൽ ജലവിയുടെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിൽ ആണ് നിർണായക തീരുമാനം.   കുവൈത്തി സ്ത്രീകൾക്ക്‌ വിദേശിയായ ഭർത്താവിൽ ജനിച്ച മക്കൾ, കുവൈത്തിൽ ജനിച്ചവർ, ഫലസ്ത്വീൻ പൗരന്മാർ എന്നിവര ഇൻഷുറൻസ് നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം പ്രവാസികൾക്ക്  ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം