കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്കിങ് മേഖലയില്‍ അക്കൗണ്ടന്റുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി സിവിൽ സർവീസ് കമ്മീഷന് 700 ലധികം നിയമന അഭ്യര്‍ഥനകള്‍ ലഭിച്ചിട്ടുണ്ട്. അക്കൗണ്ടിംഗ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് താത്കാലികമായി നിര്‍ത്തിവെച്ചത് കൂടുതൽ പേർ ഈ മേഖലയിലേക്ക് എത്തുന്നതിന് തടസ്സമായതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. അക്കൗണ്ടന്‍സി വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സ്‌കോളര്‍ഷിപ്പ് നല്‍കി സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കുവൈറ്റിലെ തൊഴില്‍ വിപണിയിലെ ഘടനാപരമായ അസന്തുലിതാവസ്ഥ കാരണം വേതനവും ആനുകൂല്യങ്ങളും തമ്മില്‍ 31.3 ശതമാനം വ്യത്യാസം ഉണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.