കുവൈത്ത് സിറ്റി : 60 വയസ്സ് മുതൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ റസിഡൻസി പുതുക്കാനുള്ള തീരുമാനം ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പുതിയ തീരുമാനം ഔദ്യോഗിക ഗസറ്റിൽ ഇത് പ്രസിദ്ധീകരിക്കുന്നതായിരിക്കും . കഴിഞ്ഞ ദിവസം ചേർന്ന മാനവവിഭവശേഷി സമിതിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ആയിരുന്നു പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനം കൈക്കൊണ്ടത്. വാർഷിക ഫീസ് ആയി 250 ദിനാർ നിശ്ചിത ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തി പ്രസ്തുത വിഭാഗത്തിൽ പെടുന്ന പ്രവാസികൾക്ക് റസിഡൻസി പുതുക്കി നൽകാനാണ് തീരുമാനിച്ചത്.അതേ സമയം പുതിയ തീരുമാനം നിലവിൽ രാജ്യത്ത് കഴിയുന്നവർക്ക് മാത്രമായിരിക്കും ബാധകമാകുക. രാജ്യത്തിനു പുറത്ത് കഴിയുന്ന ഈ വിഭാഗത്തിൽ പെട്ടവർക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നതല്ല.