കോവിഡ് കാലത്തെ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകന്ററി വിദ്യാര്‍ഥികളുടെ ഗവേഷണം പുസ്തകമാവുന്നു. ദേശീയ നേതാക്കളെ കുറിച്ച് വിദ്യാർഥികൾ ചേർന്ന് തയ്യാറാക്കിയ ഗവേഷണ ഗ്രന്ഥമാണ് 100 പേർ ചേർന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്യുന്നത്.
കേരളത്തിലെ തന്നെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള അക്കാദമിക പ്രവര്‍ത്തനമാണ് ‘പ്രൊജക്ട് ഫ്രീഡം’ എന്നു പേരിട്ട ഈ ഗവേഷണ പ്രക്രിയ. പേരെടുത്ത ചരിത്രകാരന്‍മാര്‍, നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരെ ഉള്‍ച്ചേര്‍ത്താണ് ഈ പ്രൊജക്ട് മുന്നേറിയത്.
രാഹുല്‍ ഗാന്ധി, രാജ് മോഹന്‍ ഗാന്ധി, സുഭാഷിണി അലി തുടങ്ങിയ പ്രഗത്ഭരെ ഈ പുസ്തകത്തില്‍ കാണാം. സ്വാതന്ത്ര്യ സമരനായകര്‍, രാജ്യശില്‍പികള്‍ എന്നീ നിലകളില്‍ വലിയ സേവനം അനുഷ്ഠിച്ച 11 നേതാക്കളെക്കുറിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ്, ‘1947 INDIA: Vignettes of Nation Builders’, എന്ന പുസ്തകം. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഈ പുസ്തകത്തിലൂടെ12 വിദ്യാര്‍ഥികള്‍ എഴുത്ത് സാധ്യതകളിലൂടെ മികവിന്റെ ഉയരങ്ങള്‍ താണ്ടുമെന്ന് ഇതിന് നേതൃത്വം നല്‍കിയ ഇംഗ്ലീഷ് ഡിപാര്‍ട്‌മെന്റിലെ ജയന്റ്‌സ് മെന്റേര്‍സായ അധ്യാപകര്‍ ഉറപ്പിച്ചു പറയുന്നു.
ഗവേഷണ വഴികള്‍ പരിചയപ്പെടുത്തി കൃത്യമായ ദിശാബോധത്തോടെ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചരിത്രാധ്യാപകരെയും വിദഗ്ധരേയും പ്രയോജനപ്പെടുത്തി, ഒരു വര്‍ഷത്തോളമായി നടന്നു വന്ന പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രന്ഥരചനക്ക് പിന്നിലുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ കൂട്ടിയിണക്കിയ വീഡിയോ ഫ്രെയിമുകളും, Academic Writing in English എന്ന അനുബന്ധവും, ഈ ഗ്രന്ഥത്തിന്റെ മാറ്റു കൂട്ടുന്നു.