എണ്ണ ശുദ്ധീകരണ ശാല തീപ്പിടുത്തം; 2 ഇന്ത്യക്കാർ കൂടി മരണമടഞ്ഞു

0
15

കുവൈത്ത്‌ സിറ്റി :  കുവൈത്ത്‌ നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിലെ  തീപിടിത്തത്തിൽ പരിക്കേറ്റ്‌ ചികിൽസയിൽ കഴിയുന്ന 2 ഇന്ത്യക്കാർ കൂടി മരിച്ചു .  ഇരുവരും ബാബ്തൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.  കുവൈത്ത്‌ നാഷനൽ പെട്രോളിയം കമ്പനിയാണു മരണവിവരം ഔദ്യോഗികമായി  അറിയിച്ചത്‌. മരണപ്പെട്ടവർ ഏത്‌ സംസ്ഥാനത്ത്‌ നിന്നുള്ളവരാണെന്ന് അറിവായിട്ടില്ല.

ഈ മാസം 14 നായിരുന്നു അപകടം,  2 ഇന്ത്യക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടയുകയും 5 പേർക്ക്‌ ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. തമിഴ്നാട് സ്വദേശി സിക്കന്തൂർ കസാലി മരൈകയാർ,ഒഡീസ സ്വദേശി ഹരി ചന്ദ്ര റെഡ്ഡി കോണ എന്നിവരാണു ആദ്യം മരണമടഞ്ഞത്‌.   അപകടത്തിൽപ്പെട്ടവർ എല്ലാം അൽ അറബി എനർടേക് കോൺട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരാണ്.