കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് മ്ഹാവെസ് അൽ-സയീദുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ മേഖലയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കോവിഡ് കോവാക്സിൻ, ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ്, മറ്റ് പ്രവാസി വിഷയങ്ങൾ എന്നിവയും ചർച്ചയായി.